സംസ്ഥാനത്ത് ഇന്ന് ( 3-8-2020) 962 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കത്തിലൂടെ 801 പേർക്കാണ് രോഗം. അതില്‍ 40 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നും വന്ന 55 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 85 പേർക്കും രോഗം സ്ഥിരീകരിച്ചു. 815 പേർക്കാണ് ഇന്ന് രോഗമുക്തി.

ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെയാണ്. തിരുവനന്തപുരം ജില്ലയിലെ 205 പേര്‍ക്കും, എറണാകുളം ജില്ലയിലെ 106 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 101 പേര്‍ക്കും, തൃശൂര്‍,മലപ്പുറം ജില്ലയിലെ 85 പേര്‍ക്കും,കാസര്‍ഗോഡ് ജില്ലയിലെ 66 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 57 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 37 പേര്‍ക്കും,പത്തനംതിട്ട ജില്ലയിലെ 36 പേർക്കും, കോട്ടയം ജില്ലയിലെ 35 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 33 പേര്‍ക്കും, വയനാട് ജില്ലയിലെ 31 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 26  പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *