സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 902 പേർക്ക് രോഗം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ( 4-8-2020) 1083 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കത്തിലൂടെ 902 പേർക്കാണ് രോഗം.അതില്‍ 71 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നും വന്ന 51 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 64 പേർക്കും രോഗം സ്ഥിരീകരിച്ചു.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ- തിരുവനന്തപുരം ജില്ലയിലെ 242 പേര്‍ക്കും, കൊല്ലം-30, പത്തനംതിട്ട-32, കോട്ടയം-23, ഇടുക്കി-7, ആലപ്പുഴ- 126, എറണാകുളം-135, തൃശൂര്‍-72, പാലക്കാട്-50, മലപ്പുറം -131, കോഴിക്കോട്-97, വയനാട് – 17, കണ്ണൂർ-37, കാസര്‍ഗോഡ് -91 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *