മലപ്പുറത്തെ കൊണ്ടോട്ടി മേഖലയിൽ 28 പേർക്ക് പോസിറ്റീവ്

കൊണ്ടോട്ടി ∙ ഇന്നലെ കുമ്മിണിപ്പറമ്പിലെ പരിശോധനാ കേന്ദ്രത്തിൽ 69 പേർക്കു നടത്തിയ ആന്റിജൻ ടെസ്റ്റിൽ 14 പേർക്കു പോസിറ്റീവ്. കൊണ്ടോട്ടി നഗരസഭാ പരിധിയിലെ 32 പേർക്കു പരിശോധന നടത്തിയതിൽ 7 പേർക്കു പോസിറ്റീവ് ആണ്. പള്ളിക്കൽ പഞ്ചായത്തിലെ 22 പേരിൽ 4 പോസിറ്റീവ്. പുളിക്കൽ പഞ്ചായത്തിലെ 8 പേരിൽ 2 പേർക്കും പൂക്കോട്ടൂർ പഞ്ചായത്തിലെ 2 പേരിൽ ഒരാൾക്കും പോസിറ്റീവ് ആണ്. ചീക്കോട് പഞ്ചായത്തിൽനിന്ന് 2 പേരും മുതുവല്ലൂരിൽനിന്ന് 3 പേരും പരിശോധനയ്ക്കെത്തി. ഇവർക്ക് നെഗറ്റീവ് ആണ്. നിലവിൽ കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കമുള്ളവരിൽ പ്രകടമായ രോഗലക്ഷണമുള്ളവർക്കാണ് ആന്റിജൻ ടെസ്റ്റ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *