പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു. 76 വയസ്സായിരുന്നു. കൊല്‍ക്കത്തയിലാണ് അന്ത്യം. നിരവധി തവണ മന്ത്രിയും രാജ്യസഭാംഗവുമായിരുന്നു ശ്യാമള്‍ ചക്രബര്‍ത്തി. പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കൂടിയായിരുന്നു അദ്ദേഹം.കോവിഡ് സ്ഥിരീകരിച്ചതോടെ ജൂലൈ 30നാണ് ശ്യാമൾ ചക്രബർത്തിയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് ശ്യാമള്‍ ചക്രബര്‍ത്തി. ജൂണിൽ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനാഷ് ഘോഷ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തെലങ്കാനയിലെ ജനകീയനായ സിപിഎം നേതാവ് സുന്നം രാജയ്യയും കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *