മുന്നാര്‍: മുന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. പെട്ടിമുടിയില്‍ എസ്റ്റേറ്റ് ലയത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇവിടെ എണ്‍പതോളം ആളുകള്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. ആളപായം ഉണ്ടോ എന്ന് വ്യക്തമല്ല. മൂന്നാർ രാജമലയിലേക്ക് രക്ഷാപ്രവർത്തകർ യാത്ര തിരിച്ചു. പൊലീസും ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനത്തിനായി പോകുന്നത്.മൂന്നാർ -രാജമല റോഡിലെ പെരിയവര പാലം ഒലിച്ച് പോയതിനാൽ . ഇനി രാജമലയിലേക്കെത്താൻ എസ്റ്റേറ്റ് റോഡ് ചുറ്റി വേണം ഇവിടെ എത്തണമെങ്കിൽ.
2020-08-07

