രാജമലയില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ അഞ്ച് പേരുടെ കൂടി മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി” മണ്ണിനടിയില്‍ ഇനിയും 49 പേര്‍

മൂന്നാര്‍ : രാജമലയില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ അഞ്ച് പേരുടെ കൂടി മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഈ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ഇടുക്കി കളക്ടര്‍ എച്ച്‌ ദിനേശന്‍ അറിയിച്ചു. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മണ്ണിനടിയില്‍ ഇനിയും 49 പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് നിഗമനം. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചു. മഴ മാറിനിന്നത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മൂന്നാര്‍ ആശുപത്രിയില്‍ പരിക്കേറ്റ നാലുപേര്‍ ചികില്‍സയിലുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹങ്ങള്‍ അടിമാലി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *