ജാഗ്രത ; ഇന്ന് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, മലപ്പുറം,വയനാട്, ജില്ലകളില്‍ റെസ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടു പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ കനത്ത മേഘസാന്നിധ്യമുണ്ട്. ഇവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടും ഒഡീഷയ്ക്കും പശ്ചിമ ബംഗാളിവും സമീപത്താണിത് രൂപപ്പെടുന്നത്. എന്നാല്‍ ഇത് ശക്തിപ്രാപിക്കില്ലെന്നാണ് കലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. കേരളത്തെ ബാധിക്കാന്‍ സാധ്യതയില്ല. അതിനാല്‍ ചൊവ്വാഴ്ച കേരളത്തില്‍ മഴയുടെ ശക്തി കുറയും.

Leave a Reply

Your email address will not be published. Required fields are marked *