കോഴിക്കോട്ട്  ചെറുപുഴ കരകവിഞ്ഞു; 474 കുടുംബങ്ങൾ വീടൊഴിഞ്ഞു

കുന്ദമംഗലം : ചെറുപുഴ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് കുന്ദമംഗലത്തും ചാത്തമംഗലത്തും 474 കുടുംബങ്ങൾ വീടൊഴിഞ്ഞു. കുന്ദമംഗലം വില്ലേജിൽ പിലാശ്ശേരി, ചെത്തുകടവ്, പൊയ്യ, പെരുവഴിക്കടവ് ഭാഗങ്ങളിൽ 100 കുടുംബങ്ങളാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിയത്. ചാത്തമംഗലം വില്ലേജ് പരിധിയിൽ 230 കുടുംബങ്ങൾ വീടൊഴിഞ്ഞു. കൂഴക്കോട്, കൊഴിമണ്ണ, ചേനോത്ത്, പട്ടാളപ്പാടം, ചോയിമഠം എന്നീ ഭാഗങ്ങളിൽ വെള്ളം കയറി. പൂളക്കോട് വില്ലേജ് പരിധിയിൽ കൂളിമാട്, പൊന്നൂർ, പാഴൂർ, വെള്ളലശ്ശേരി, സങ്കേതം, ചെട്ടിക്കടവ് ഭാഗങ്ങളിലും വെള്ളംകയറി. 144 കുടുംബങ്ങളാണ് താമസം മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *