തിരൂരിൽ ഓട്ടോറിക്ഷക്കിടയിൽ സൂക്ഷിച്ച 39 കുപ്പി വിദേശമദ്യം പിടികൂടി

തിരൂർ : ഉപയോഗശൂന്യമായ ഓട്ടോറിക്ഷക്കിടയിൽ സൂക്ഷിച്ച 39 കുപ്പി വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. തിരൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ടി. യൂസഫലിയും സംഘവും നടത്തിയ പട്രോളിങ്ങിൽ പരിയാപുരം അരിക്കാഞ്ചിറ റോഡിൽ അരിക്കാഞ്ചിറ പാലത്തിനു സമീപം ബാബു എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ അടിഭാഗത്തു നിന്നുമാണ് അര ലിറ്റർ കൊള്ളുന്ന 39 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം കണ്ടെടുത്തത്. വെട്ടം അരിക്കാഞ്ചിറ കുന്നനാത്ത് വീട്ടിൽ വിനീഷി(32)നെ പ്രതിയാക്കി കേസ് രജിസ്റ്റർചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *