മലപ്പുറം: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷന്‍ (68) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.അരവിന്ദാക്ഷന് വിമാനാപകടത്തില്‍ കാലിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായത്.

അരവിന്ദാക്ഷനും ഭാര്യയും വിസിറ്റിങ് വിസയില്‍ ദുബൈയില്‍ മക്കളെ കാണാന്‍ പോയതായിരുന്നു. ഭാര്യയും പരിക്കേറ്റ് ചികിത്സയിലാണ്. കോഴിക്കോട്ടെ വിവിധ ആശുപത്രികളിലായി 49 പേരും മലപ്പുറത്തെ ആശുപത്രികളിലായി 20 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേരുടെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *