കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ കോമഡി പരിപാടിയിലൂടെ അപമാനിച്ചതില്‍ ഫ്ളവേഴ്സ് ടിവി നിരുപാധികം മാപ്പു പറഞ്ഞിട്ടും രോഷം അടങ്ങാതെ ലാലേട്ടന്‍ ഫാന്‍സ്. ഫ്ളവേഴ്സ്, 24 ന്യൂസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ പേരിലുള്ള വാര്‍ത്താക്കുറിപ്പിലായിരുന്നു ക്ഷമാപണം. എന്നാല്‍, ലാലേട്ടനെ അപമാനിച്ച മിമിക്രി താരവും അണിയറ പ്രവര്‍ത്തരുമാണ് മാപ്പു പറയേണ്ടതെന്ന് ആവശ്യവുമായി ലാല്‍ ഫാന്‍സ് രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് മോഹന്‍ലാലിനെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അപമാനിച്ച പാല ജോബി വീഡിയോ വഴി മാപ്പു പറയിച്ച ഫ്‌ളവേഴ്‌സ് രംഗത്തെത്തിയത്. അബദ്ധം പറ്റിയതാണെന്നും ചെറിയ കലാകാരനായ താന്‍ അതില്‍ ക്ഷമ ചോദിക്കുന്നെന്നും വീഡിയോ സന്ദേശത്തില്‍ ജോബി പറയുന്നു. എല്ലാവരും സന്തോഷിപ്പിക്കുക എന്നതാണ് കലാകാരന്റെ ലക്ഷ്യം. എന്നാല്‍, തന്നില്‍ നിന്നുണ്ടായ ഒരു തെറ്റ് ഒരുപാട് മോഹന്‍ലാല്‍ ആരാധകര്‍ക്ക് വിഷമമുണ്ടാക്കി എന്നറിഞ്ഞു. എതില്‍ താന്‍ ക്ഷമ ചോദിക്കുന്നെന്നും ജോബി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലെ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെയാണ് മോഹന്‍ലാലിനെ നീചമായ രീതിയില്‍ ചാനല്‍ അപമാനിച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷനും ചാനലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.പ്രതിഷേധം കനത്തതോടെയാണ് ചാനലും ഇപ്പോള്‍ ജോബിയും മാപ്പുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *