മലപ്പുറം : മലബാര്‍ സ്പെഷ്യല്‍ പോലീസിലെ (എം.എസ്.പി) എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്ബ് കുറ്റിക്കോല്‍ സ്വദേശി മനോജ് (50) ആണ് മരിച്ചത്. പൊലീസ് ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒന്‍പത് മണിയോടെ ചായകുടിച്ചു വന്ന ശേഷം മുറിയില്‍ കയറി കതകടച്ച മനോജിനെ 11 ഓടെ എത്തിയ സഹപ്രവര്‍ത്തകന്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുറന്ന് പിറകിലെ വാതിലിലൂടെ അകത്ത് കയറി നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍നടപടികള്‍ക്കായി മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
2020-08-19
