കാന്‍: വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അന്തരിച്ച ഇന്ത്യന്‍ അഭിനേത്രി ശ്രീദേവിക്ക് ആദരം. ടൈറ്റാന്‍ റെജിനാള്‍ഡ് ലൂയിസ് ഫിലിം െഎകണ്‍ പുരസ്‌കാരത്തിനാണ് ശ്രീദേവി അര്‍ഹയായത്. സംവിധായകന്‍ സുഭാഷ് ഗായിയും നിര്‍മാതാവ് നമ്രത ഗോയലും ചേര്‍ന്ന് ശ്രീദേവിക്കുവേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി.

ശ്രീദേവിയുടെ മക്കളായ ജാന്‍വിയും ഖുഷിയും താനും ഏറെ അഭിമാനത്തോടെയാണ് പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. െഫബ്രുവരി 24നാണ് ദുബൈയില്‍വെച്ച് ശ്രീദേവി അന്തരിച്ചത്. മോം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 65ാമത് ദേശീയ സിനിമ പുരസ്‌കാരം മരണശേഷം ശ്രീദേവിയെ തേടിയെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *