ജിദ്ദ: വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ദമാമില്‍ നിന്നും തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും ഓരോ സര്‍വിസുകള്‍ കൂടി പ്രഖ്യാപിച്ചു. ആഗസ്റ്റ് 27 ന് തിരുവനന്തപുരം, 28 ന് കോഴിക്കോട് എന്നിങ്ങനെയാണ് സര്‍വിസുകള്‍. ഇന്‍ഡിഗോ വിമാനമാണ് ഈ സര്‍വിസുകള്‍ നടത്തുക. 1030 റിയാലാണ് ടിക്കറ്റ് നിരക്ക്. റിയാദില്‍ നിന്നും ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വിസുകള്‍ കൂടി പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 25, 28 തീയതികളിലാണ് സര്‍വിസുകള്‍. എക്കണോമി ക്ലാസില്‍ 1300 റിയാലും ബിസിനസ് ക്ലാസില്‍ 2300 റിയാലുമാണ് ടിക്കറ്റ് നിരക്കുകള്‍.
ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നും ആദ്യം വരുന്നവര്‍ക്ക് ആദ്യ മുന്‍ഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വില്‍പ്പനയെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *