കര്‍ണാടകയില്‍ 7385 പുതിയ കോവിഡ് രോഗികള്‍, തമിഴ്‌നാട്ടില്‍ 5986

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച 5986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 116 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. 5742 പേര്‍ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 3,61435 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 53,283 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,01913 പേര്‍ ഇതുവരെ രോഗമുക്തി നേടി. 6239 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. കര്‍ണാടകയില്‍ ഇന്ന് 7385 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 102 പേര്‍ മരണപ്പെട്ടു. 6231 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,56,975 ആയി. 82,149 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4429 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *