ചെന്നൈ: ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മകന്‍ എസ്.പി. ബി. ചരണ്‍. ആരോഗ്യനില ഇന്നലത്തേതു പോലെ തുടരുകയാണ്. ബാലസുബ്രഹ്മണ്യത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ചരണ്‍ വ്യക്തമാക്കി.ബാലസുബ്രഹ്മണ്യത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ചരണ്‍ വ്യക്തമാക്കി. കോവിഡ് ബാധയെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ചെന്നൈ എം.ജി.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാല്‍ 13 രാത്രിയോടെ നില മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *