തിരുവനന്തപുരം: ഖുറാന്‍ എന്ന പേരില്‍ വിദേശത്തുനിന്ന് കൊണ്ടുവന്നത് മുഴുവന്‍ സ്വര്‍ണമായിരുന്നുവെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. എന്തിനാണ് ഇക്കാര്യത്തില്‍ കെടി ജലീല്‍ എന്തിനാണ് നുണ പറയുന്നത്?. ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും പിസി ജോര്‍ജ് പറഞ്ഞു.ഖുറാനെ പിടിച്ച്, അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ. നിങ്ങള്‍ മണ്ടത്തരം പറഞ്ഞ് നടക്കരുതെ്. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പി.സി.ജോര്‍ജ് പറഞ്ഞു.തിരുവനന്തപുരം വിമാനത്താവളം തട്ടിയെടുക്കാന്‍ അനുവദിക്കില്ല.
ബിജെപിയല്ല അതിന്റെ അപ്പുറത്തെ പാര്‍ട്ടി നോക്കിയാലും അതു നടക്കില്ല. ഇക്കാര്യത്തില്‍ സഭയുടേയും മുഖ്യമന്ത്രിയുടേയും നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
2020-08-24

