തിരൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റിലെ ഒരു വ്യാപാരസ്ഥാപനത്തിലെ ആറ് പേര്‍ക്ക് ഒരുമിച്ച്‌ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുനിസിപ്പല്‍ അധികാരികളും പോലിസും ചേര്‍ന്ന് മാര്‍ക്കറ്റ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്.ഈ സ്ഥാപനത്തിലെ കൊവിഡ് സ്ഥിരീകരിച്ച ആറ് പേരും ഒരേ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇതേ ഫ്ലാറ്റിലെ ഒരാളുടെ സഹോദരനും കൊവിഡ് ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *