തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2476 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 352 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 215 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 204 പേർക്കും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള 193 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 180 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 137 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 128 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 101 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 86 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 63 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 30 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *