ഹോളിവുഡ് താരം ചാഡ്‌വിക്ക് ബോസ്മാന്‍(43) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. രോ​ഗവിവരത്തെക്കുറിച്ച്‌ ഇതുവരെ ബോസ്മാന്‍ വ്യക്തമാക്കിയിട്ടിരുന്നില്ല. ചാഡ്‌വിക്ക് ഒരു യഥാര്‍ത്ഥ പോരാളിയായിരുന്നുവെന്ന് കുടുംബം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. നിരവധി ശസ്ത്രക്രിയകള്‍ക്കും കീമോതെറാപ്പിക്കും ഇടയിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ അ​ദ്ദേഹം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത്. കരിയറില്‍ ഏറെ ബഹുമതികളും പ്രശംസകളും നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ബ്ലാക്ക് പാന്തറിലേതെന്നും കുടുംബം വ്യക്തമാക്കുന്നു. മാര്‍വലിന്റെ സൂപ്പര്‍ഹീറോ കഥാപാത്രമായ ബ്ലാക്ക് പാന്തറിലെ നായകനെന്ന നിലയിലാണ് ചാഡ് വിക്ക് ബോസ്മാന്‍ ഏറെ പ്രശസ്തനായത്. കറുത്ത വംശജന്‍ സൂപ്പര്‍ ഹീറോയായ, കറുത്ത വംശജന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു 2018ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് പാന്തര്‍. അമേരിക്കയിലും തുടര്‍ന്ന് ലോകമെമ്ബാടും ബ്ലാക്ക് പാന്തറെ ഏറ്റെടുത്തിരുന്നു. 91മത് ഓസ്കാര്‍ നോമിനേഷനില്‍ മികച്ച ചിത്രത്തിന് അടക്കം ഏഴ് വിഭാ​ഗങ്ങളില്‍ ബ്ലാക്ക് പാന്തറിന് നോമിനേഷന്‍ ലഭിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *