കോഴിക്കോട് : കോഴിക്കോട്ടെ മഹിളാ മാൾ കുടുംബശ്രീയുടെ പേരിൽനടന്ന തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാളിലെ സംരംഭകർക്ക് നീതി ഉറപ്പാക്കണം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാളിനാണ് ഈ ദുരവസ്ഥ. കോഴിക്കോട് കോർപ്പറേഷന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. കോർപ്പറേഷന്റെ പേരു പറഞ്ഞതുകൊണ്ടാണ് ഇത്രയും  സ്ത്രീകൾ സംരംഭകരായി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മാളിനെതിരെ സംരംഭകരുടെ സമരം തുടരുന്ന സാഹചര്യത്തിൽ സമരസ്ഥലത്ത് എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും ചേർന്നായിരുന്നു മഹിളാമാളിന്റെ ഉത്‌ഘാടനം ചെയ്തത്. ലക്ഷങ്ങൾ ചിലവാക്കിയാണ് ഇവിടെ കച്ചവടം ആരംഭിച്ചത്. പരാതി നൽകിയിട്ടും അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് പരാതി. വലിയ വാഗ്‌ദാനങ്ങൾ നൽകി ലക്ഷങ്ങൾ അഡ്വാൻസ് വാങ്ങിയാണ് മാളുകളിലെ ഷോപ്പുകളുടെ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ പദ്ധതി ആരംഭിച്ച് ഒരു വർഷമാകും മുൻപേ തന്നെ വനിതാ സംരംഭകരോട് കണ്ണില്ലാത്ത ക്രൂരതയാണ് കുടുംബശ്രീ കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *