കോവിഡ് 19 ; ഒറ്റ ദിവസം കൊണ്ട് 80,000 പേർക്ക് രോഗം

ന്യൂഡല്‍ഹി ; ഇന്ത്യയില്‍ കോവിഡ് വ്യാപനം 80,000 കടക്കുന്നു. ഇതോടെ ഒറ്റ ദിവസം കൊണ്ട് 80,000 കടന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ഇന്ത്യ. ഞായറാഴ്ച 80,092 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്‌. പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും ഒരു ഇടിവിന് ശേഷം വീണ്ടും വര്‍ദ്ധിക്കുക മാത്രമല്ല, മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയിലധികമാണ് ഈ ആഴ്ചത്തെ കോവിഡ് കേസുകള്‍.
തുടര്‍ച്ചയായി അഞ്ച് ദിവസം 76,000 ല്‍ അധികം പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തത്. ഈ ആഴ്ചയിലെ കോവിഡ് രോഗ വളര്‍ച്ചാ നിരക്ക് 13.1 ശതമാനമാണ് എങ്കില്‍ കഴിഞ്ഞ ആഴ്ച രജിസ്റ്റര്‍ ചെയ്തത് 4.7 ശതമാനം കേസുകളായിരുന്നു. മൂന്നിരട്ടിയാണ് രോഗബാധ വര്‍ധിച്ചത്. അതിനു മുന്‍പുള്ള ആഴ്ചയില്‍ ഇത് 5.9 ശതമാനവും മാസത്തിന്റെ ആദ്യ ആഴ്ചയില്‍ 10.9 ശതമാനവുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *