കോഴിക്കോട് : ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു നേരെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വധശ്രമം. കരിപ്പൂരില്‍ വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥ സംഘത്തെയാണ് ഇടിച്ചു തെറിപ്പിച്ചത്. വിമാനത്താവളത്തിന് സമീപത്താണ് സംഭവം.കാറിലാണ് സംഘം എത്തിയത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ കൈ കാണിച്ചപ്പോള്‍ കാര്‍ വേഗം കുറച്ചു. ഡിആര്‍ഐ ഉദ്യോഗസ്ഥരാണെന്ന് അറിഞ്ഞപ്പോള്‍ ഇവരുണ്ടായിരുന്ന ബൈക്ക് തട്ടിത്തെറിപ്പിച്ച്‌ മുന്നോട്ട് പോകുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍ പെട്ടു. സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ട് പേര്‍ പിടിയിലായി. കാറിലുണ്ടായിരുന്ന മറ്റു ചിലര്‍ രക്ഷപ്പെട്ടു.നജീബ്, ആല്‍ബര്‍ട്ട് എന്നീ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷമാണ് സംഘം എത്തിയതെന്ന് കരുതുന്നു. സ്വര്‍ണം പിടിച്ചെടുത്തെങ്കിലും തൂക്കം തിട്ടപ്പെടുത്തിയില്ല

Leave a Reply

Your email address will not be published. Required fields are marked *