കൊവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.അര്‍ധരാത്രിയില്‍ നഴ്‌സുമാരില്ലാതെ യുവതികളെ ആംബുലന്‍സില്‍ കൊണ്ടുപോയി. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണിതെന്നും ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നും സുരേന്ദ്രന്‍. 108 ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നിയമനം പാര്‍ട്ടി ഓഫീസ് വഴിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കൊവിഡ് പരിശോധനക്ക് ശേഷം കൂടുതല്‍ ചോദ്യം ചെയ്യലടക്കം നടക്കുമെന്നും പൊലീസ് വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *