കവരത്തി: ലക്ഷദ്വീപില്‍ സെപ്തംബര്‍ 21 മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവര്‍ത്തന സമയം കുറച്ചുകൊണ്ടോ ആയിരിക്കും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഭരണകൂടം നിര്‍ദ്ദേശിക്കുന്ന കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സ്കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷകര്‍ത്താക്കള്‍ എഴുതി ഒപ്പിട്ട അനുമതിയോടുകൂടി വേണം കുട്ടികള്‍ സ്കൂളില്‍ എത്താനെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *