തിരുവനന്തപുരം അഞ്ചു തെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിന്‍ (34), അലക്‌സ് (45), തങ്കച്ചന്‍ (52) എന്നിവരാണ് മരിച്ചത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.ഇന്ന് രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പോയത്. മീന്‍പിടിത്തം കഴിഞ്ഞ് വള്ളം തീരത്തോട് അടുക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉയര്‍ന്ന തിരമാല കാരണം വള്ളം മറിയുകയായിരുന്നു. മറ്റ് രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. മൂന്ന് പേരുടേയും മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *