സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡ് വൈറസെന്ന് പഠനം

കോഴിക്കോട്: സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡ് വൈറസെന്ന് പഠനം. കോഴിക്കോട് മെഡിക്കല്‍ കോളേജാണ്‌ ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ 14 ഡോക്ടര്‍മാരാണ് പഠനം നടത്തിയത്. കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംബന്ധിച്ചായിരുന്നു പഠനം.കൊറോണ വൈറസിന്‍റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ നിന്നാണ് വ്യാപനമുണ്ടായത്. വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്നുള്ള വ്യാപനം നിയന്ത്രിക്കാനായെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *