റദ്ദാക്കിയ സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം-കണ്ണൂര്‍, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്‌ദി ട്രെയിനുകളും തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷ്യല്‍ സര്‍വീസും തുടരും. ആവശ്യത്തിനു യാത്രക്കാരുണ്ടായിട്ടും ട്രെയിനുകള്‍ റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. വന്‍ നഷ്ടത്തിലാണ് ഓടുന്നതെന്ന് പറഞ്ഞാണ് റെയില്‍വെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനൊപ്പമാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
2020-09-11

