സ്വര്‍ണക്കടത്ത്: കോഴിക്കോട്ട് 1.84 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് 1.84 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.വീട്, അപ്പാര്‍ട്‌മെന്റ്,ഭൂമി,സ്ഥിര നിക്ഷേപം എന്നിവ അടക്കം കോഴിക്കോട് 1.84 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിവരം ഇ ഡി അറിയിച്ചത്. എന്നാല്‍ ആരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന വിവരം ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടില്ല.പി കെ ഫായിസിസുമായി ബന്ധപ്പെട്ട ആളുകളുടെ സ്വത്താണ് കണ്ടുകെട്ടിയതു എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *