ബെംഗളൂരു : ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു ഡോക്ടര്‍ക്കു പരിശോധനയ്ക്കു നല്‍കി തട്ടിപ്പിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്. നടിയുടെ തട്ടിപ്പു കണ്ടുപിടിച്ച ഡോക്ടര്‍മാര്‍ ഉടന്‍തന്നെ വിവരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.മല്ലേശ്വരത്തെ കെ.സി ജനറല്‍ ആശുപത്രിയിലാണു രാഗിണിയെ വ്യാഴാഴ്ച ഡ്രഗ് ടെസ്റ്റിനായി കൊണ്ടുവന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്തുന്നതിനായാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്താല്‍ താപനില കുറയുകയും ശരീരോഷ്മാവിനു തുല്യമാകുകയും ചെയ്യും.നടി സാംപിളില്‍ വെള്ളം ചേര്‍ത്തുവെന്നു കണ്ടെത്തിയതോടെ വീണ്ടും സാംപിള്‍ നല്‍കാന്‍ ആവശ്യപ്പെടുകയും അതില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ നടിയെ ഹാജരാക്കിയപ്പോള്‍ ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചു. മൂന്നു ദിവസത്തേക്കു കൂടി നടിയെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.ബെംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാകുന്ന പ്രമുഖ നടിയാണ് രാഗിണി.

Leave a Reply

Your email address will not be published. Required fields are marked *