ഡല്‍ഹി അക്രമക്കേസിന്റെ കുറ്റപത്രത്തില്‍ തന്നെയടക്കമുള്ളവരെ ഉള്‍പ്പെടുത്തിയ നടപടിയോട് രൂക്ഷമായി പ്രതികരിച്ച്‌ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അധികാരമുപയോഗിച്ച്‌ ബി ജെ പി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കൊന്നും പൗരത്വ ഭേദഗതി നിയമം പോലുള്ള വിവേചനങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്താനോ അടിച്ചമര്‍ത്താനോ കഴിയില്ലെന്ന് യെച്ചൂരി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ ഭയക്കുന്ന ബി ജെ പി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും യെച്ചൂരി ട്വിറ്ററിലൂടെ തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *