നയതന്ത്ര പാഴ്‌സലില്‍ മതഗ്രന്ഥങ്ങള്‍ വന്ന സംഭവത്തില്‍ കെ ടി ജലീലിനെ പിന്തുണച്ച് നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍. പ്രതിപക്ഷ സമരം രാജ്യദ്രോഹമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും ബിജെപിയും തീ കൊണ്ട് തല ചൊറിയുന്നുവെന്ന് മന്ത്രി. പ്രതിപക്ഷ സമരങ്ങള്‍ ഹൈക്കോടതി ഉത്തരവിന് എതിരാണ്. പ്രതിപക്ഷവും ബിജെപിയും കലാപത്തിന് നേതൃത്വം കൊടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ജലീലിനെ നശിപ്പിക്കുക മുസ്ലീം ലീഗിന്റെ ലക്ഷ്യമാണ്. അതിപ്പോള്‍ യുഡിഎഫും ബിജെപിയും ഏറ്റെടുത്തിരിക്കുന്നുവെന്നും ബാലൻ പറഞ്ഞു.
2020-09-13
