ടെലിവിഷനുകള്‍ക്ക് അടുത്തമാസത്തോടെ വിലഉയര്‍ന്നേക്കും. ടിവി പാനലുകള്‍ക്ക് നല്‍കിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചതിനാലാണിത്.രാജ്യത്ത് ടെലിവിഷന്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്‌ അനുകൂല സമീപനമാണ് ഇതിനോടുള്ളത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ധനമന്ത്രാലയമാകും എടുത്തേക്കുക. ഇളവ് തുടര്‍ന്നില്ലെങ്കില്‍ വിലവര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിവിധ കമ്പനികൾ പ്രതികരിച്ചു. 32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന് നാലുശതമാനം(കുറഞ്ഞത് 600 രൂപ)വിലവര്‍ധിച്ചേക്കും. 42 ഇഞ്ചിന് 1,500 രൂപവരെ ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *