നടിയെ ആക്രമിച്ച കേസ്; മുകേഷ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരാകും

നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിനായി നടനും എം.എല്‍.എയുമായ മുകേഷ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരാകും. സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം 45 പേരുടെ സാക്ഷി വിസ്താരമാണ് നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതിനിടെ കേസിലെ ചില സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് നീക്കം നടത്തുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കുന്നതിനാല്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *