കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (16-9-20) 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ കൊറോണ അവലോകന യോഗത്തിനു ശേഷം അറിയിച്ചു. ഇത് വരെ ഉള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 153 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *