തിരുവനന്തപുരം∙ സീരിയല്‍ നടൻ ശബരീനാഥ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ശബരിയെ സുഹൃത്തുക്കള്‍ ആശുപത്രിിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കളിക്കുന്നതിനിടെ ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് മാറിയിരുന്നു. വീണ്ടും കളിക്കാനായി എഴുന്നേറ്റപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ശബരിയുടെ സഹോദരന്‍ പറഞ്ഞു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി അഭിനയിച്ചു വന്നിരുന്നത്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവ് ആയിരുന്നു. സ്വാമി അയ്യപ്പൻ, സ്ത്രീപഥം എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *