പെരിന്തല്‍മണ്ണ: വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഏഴുവയസുകാരിയെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന 60-കാരന്‍ പീഡിപ്പിച്ചു. പരാതിയില്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പറയുന്നു. കുളിപ്പിക്കുന്നതിനിടെ സംശയം തോന്നിയ മാതാവ് കൂടുതല്‍ അന്വേഷിച്ചതോടെയാണ് വിവരമറിഞ്ഞത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴിയെടുത്ത പെരിന്തല്‍മണ്ണ പോലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകളില്‍ കേസെടുത്തു. പ്രതിയെ കോഴിക്കോട് കല്ലായിയില്‍ ജോലി സ്ഥലത്തു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *