മുംബെെ: മുതിർന്ന സിനിമാതാരവും മറാത്തി നാടകകലാകാരിയുമായിരുന്ന ആശാലത വാ​ബ്​ഗനോക്കർ കോവിഡ് ചികിത്സയിലിരിക്കേ അന്തരിച്ചു. 79 വയസ്സായിരുന്നു. ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെയാണ് ആശാലതയ്ക്ക് സുഖമില്ലാതാകുന്നത്. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയും പിന്നീട് കോവി‍ഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ഷൂട്ടിങിൽ പങ്കെടുത്ത  ഇരുപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദി, മറാത്തി ഭാഷകളിലായി നൂറിലധികം സിനിമകളിൽ ആശാലത വേഷമിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *