എല്‍ഡിഎഫിനെ അട്ടിമറിക്കാനുള്ള ആര്‍എസ്‌എസ് നീക്കമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം

കൊച്ചി: എല്‍ഡിഎഫിനെ അട്ടിമറിക്കാനുള്ള ആര്‍എസ്‌എസ് നീക്കമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ എല്‍ഡിഎഫ് വേട്ടക്കു വേണ്ടി ഉപയോഗിക്കുകയാണ്. രാജ്യ വിരുദ്ധ ശക്തികളെ വെറുതെ വിട്ട് ഇടതു പക്ഷത്തെ ആക്രമിക്കുകയാണെന്നും റഹീം കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കടത്തില്‍ എന്തു കൊണ്ടു വി മുരളീധരന് എതിരായ പരാതി അന്വേഷിക്കുന്നില്ല.എന്‍ഐഎ കേസ് ഒരു കാരണവശാലും അട്ടിമറിക്കപ്പെടരുത്. വി മുരളീധരനെതിരെ ഡിെൈവഫ്‌ഐ സമരം ശക്തമാക്കും. മറ്റ് ഇടതു പക്ഷ യുവജന സംഘചടനകളും ആയി ചേര്‍ന്ന് സമരം നടത്താനാണ് തീരുമാനം. ഒക്ടോബര്‍ അഞ്ചിന് ഏകദിന ധര്‍ണ നടത്തും. പ്രധാന കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ നടത്തുമെന്നും എ എ റഹീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *