അനില്‍ അക്കര എം.എല്‍.എയ്ക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യം

തൃശ്ശൂര്‍: അനില്‍ അക്കര എംഎല്‍എയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും ചിലര്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തല്‍ പൊലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് എംപിയും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ ടി എന്‍ പ്രതാപന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കി.ഡിവൈഎഫ്‌ഐയും മറ്റ് സംഘടനകളുമാണ് ഭീഷണിക്കു പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അനില്‍ അക്കരയുടെ പരാതിയെത്തുടര്‍ന്നാണ് ലൈഫ് മിഷന്‍ ക്രമക്കേട് ആരോപണത്തില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *