എ പി അബ്ദുല്ലക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. അബ്ദുല്ലക്കുട്ടിയെ 2019 ഒക്ടോബര്‍ 22ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. ബി ജെ പി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് 23 പുതിയ പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്.കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് ആർക്കും ദേശീയ ഭാരവാഹിപ്പട്ടികയിൽ ഇടംകിട്ടിയില്ല. കൃഷ്ണദാസ് പക്ഷത്തേയും ശോഭാ സുരേന്ദ്രനേയും പുനഃസംഘടനയിൽ തഴഞ്ഞു. ടോം വടക്കനെ ദേശീയ വക്താവായും തേജ്വസി സൂര്യയെ യുവമോർച്ച അധ്യക്ഷനായും തിരഞ്ഞെടുത്തു. പൂനം മഹാജനു പകരമാണ് തേജ്വസി സൂര്യം യുവമോർച്ച അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്.റാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വർധിപ്പിച്ചു. അനിൽ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും.
2020-09-26
