മലപ്പുറം: മലപ്പുറം തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൂര്‍ണമായും കത്തി നശിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടിയതോടെ വന്‍ ദുരന്തത്തില്‍നിന്നും രക്ഷപ്പെട്ടു. ആളപായമില്ല. ഇന്നു രാവിലെ 11.30ഓടെയാണ് സംഭവം. തിരൂര്‍ തെക്കുമുറി അബ്ദുല്‍ ഹമീദിന്റെ കാറാണ് കത്തിയത്. ഹമീദിന്റെ മകന്‍ മുഹമ്മത് സുഹൈലാണ് കാര്‍ ഓടിച്ചിരുന്നത്. കാറിനകത്ത് ചെറിയ രീതിയില്‍ ഉയര്‍ന്നു വന്ന പുക പൊടിപടലമാണെന്ന് കരുതി അവഗണിച്ചെ ങ്കിലും അഗ്നി നാളങ്ങള്‍ കണ്ടതോടെ പെട്ടെന്നു നിര്‍ത്തി കാറില്‍ നിന്നും ചാടുകയായിരുന്നു.നിസ്സഹായാവസ്ഥയില്‍ മാറി നിന്നതും കാര്‍ അഗ്നിഗോളമായി മാറുകയായിരുന്നു.നാട്ടുകാരും ഫയര്‍ഫോഴ്സ് യൂണിറ്റുമാണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *