ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. നിലമ്പൂരിലെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍റായ സിബി വയലിന്‍റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. കോഴിക്കോട് കല്ലായിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. നിലമ്പൂർ നഗരസഭാ അധ്യക്ഷനായിരിക്കേ സിബി സ്പോണ്‍സര്‍ ചെയ്ത പരിപാടികളെ കുറിച്ചറിയാനാണ് ഇ.ഡി തന്നെ വിളിപ്പിച്ചതെന്ന് ആര്യാടന്‍ ഷൌക്കത്ത് പറഞ്ഞു. മേരി മാതാ എജ്യുക്കേഷണല്‍ ട്രസ്റ്റ് മേധാവി സിബി വയലില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇ.ഡി ആര്യാടന്‍ ഷൌക്കത്തിനെ ചോദ്യം ചെയ്തത്. ഉച്ചക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടു.
വിദേശത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയായ സിബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൌക്കത്തിനേയും ചോദ്യം ചെയ്തത്. ഇയാളുടെ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *