സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കാരാട്ട് ഫൈസല്‍ എം.ഡിയായ കിംസ് ആശുപത്രിയിൽ കസ്റ്റംസ് റെയ്ഡ്

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവളളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫൈസല്‍ എം.ഡിയായ കിംസ് ആശുപത്രിയില്‍ കസ്റ്റംസ് റെയ്ഡ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. സ്വര്‍ണക്കടത്തില്‍ നിന്നും ലഭിച്ച പണം ആശുപത്രിയുമായി ബന്ധപ്പെട്ട് നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.റമീസ്, ഫൈസല്‍ ഫരീദ് തുടങ്ങിയവരെ ചോദ്യം ചെയ്തതിലൂടെയാണ് കാരാട്ട് ഫൈസലിലേക്കും അന്വേഷണം എത്തിയത്. കൊച്ചിയില്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്ന ഫൈസല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *