രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ന്യൂഡല്‍ഹി | യു പിയിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പോയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ നിന്നിറങ്ങി നടന്നുപോകുമ്പോൾ പോലീസ് തടഞ്ഞത് വകവെക്കാതെ മുന്നോട്ടു പോയ ഇരു നേതാക്കള്‍ക്കുമെതിരെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. രാഹുലിനെ പോലീസ് നിലത്തേക്ക് തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്തതായും വിവരമുണ്ട്. മേഖലയില്‍ നിരോധനാജ്ഞയായതിനാലാണ് നടപടിയെന്നാണ് പോലീസ് വിശദീകരണം. അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌ക്കരിച്ചത് രാജ്യത്താകെ പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് സംഭവം. മുന്നോട്ടു പോകാന്‍ പോലീസ് വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് രാഹുലും പ്രിയങ്കയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *