കക്കോടി: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. കക്കോടി മുക്ക് പാറക്കല്‍ ദിനേശ് ബാബു (44) ആണ് ശനിയാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മുൻപ് ഹൃദയ സംബന്ധമായ ശസ്ത്രകിയ കഴിഞ്ഞയാളായിരുന്നു. രണ്ടാഴ്ച മുന്നേ ഭാര്യയുമൊരുമിച്ച്‌ ബൈക്കില്‍ പോകെവെ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കിൽ നിന്ന് വീണ് തോളെല്ല് പൊട്ടി മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് ശേഷം വീട്ടിലേക്ക് വന്നതായിരുന്നു. മൂന്ന് ദിവസം മുന്നേ ശ്വാസതടസ്സം വന്നതിനെ തുടര്‍ന്ന് ഗോവിന്ദപുരം മിനി ബൈപാസിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും,  ടെസ്റ്റിൽ  കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.  ഭാര്യക്കും സഹോദരിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. മാതാവ് പരേതയായ ശാന്ത. ഒരു മകനുണ്ട്

Leave a Reply

Your email address will not be published. Required fields are marked *