കോഴിക്കോട് : ചെലവൂർ പൂനൂർ പുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട മൂഴിക്കൽ കട്ടയാട്ട്പറമ്പ് ചന്ദ്രൻ്റെ മകൻ റിജു ചന്ദ്രന്റെ മൃതദേഹം ഇന്ന് രാവിലത്തെ തിരച്ചിലിൽ കണ്ടെത്തി. ഇദ്ദേഹത്തിൻ്റെ സഹോദരിയുടെ മകൻ ഭഗതിൻ്റെ മൃതദേഹം ഫയർഫോഴ്സും നാട്ടുകാരും ഇന്നലെ നടത്തിയ തിരച്ചിലിൽ പുഴയിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് കനറാ ബാങ്ക് കുറ്റിക്കാട്ടൂർ ശാഖയിലെ ജീവനക്കാരനായ റിജു സഹോദരിയുടെ മകനെ പുഴ കാണിക്കുന്നതിനായി ചെലവൂർ സ്റ്റേഡിയത്തിന് സമീപം പുഴയരികിലെത്തിയത്. രാത്രി ഏഴു മണിയായിട്ടും ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കൾ റിജുവിൻ്റെ ബൈക്ക് റോഡരികിൽ കണ്ടതിനെ തുടർന്ന് പുഴയരികിൽ നടത്തിയ പരിശോധനയിൽ ചെരുപ്പ് കണ്ടതിനെ തുടർന്ന് ചേവായൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിന്റെയും വെള്ളിമാട്കുന്ന് ഫയർ സ്‌റ്റേഷൻന്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് രാത്രി പത്തരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.റിജുവിനായി രാത്രി പതിനൊന്നു മണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *