മുരളീധരനെതിരായ പരാതി: പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയതായി അറിയില്ല-വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശയവിനിമയം നടന്നതായി അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് യു.എ.ഇ. എല്ലാ സഹകരണവും നല്‍കുന്നുണ്ടെന്നും അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *