ഇ.കെ.നായനാര്‍ക്ക് വേണ്ടി സൗജന്യ യാത്രയൊരുക്കി ഓട്ടോ ഡ്രൈവര്‍

വൈപ്പിന്‍: ഇ.കെ.നായനാരുടെ ചരമവാര്‍ഷിക ദിനങ്ങളില്‍ അശരണര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഒരു ഓട്ടോ ഡ്രൈവര്‍. ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു.) വൈപ്പിന്‍ ഏരിയ ജോ. സെക്രട്ടറി കൂടിയായ കെ. എച്ച്. ബാബുവാണ് ഈ കടുത്ത നായനാര്‍ ആരാധകന്‍.

ഒരാഴ്ചത്തെ ഓട്ടോ ഓട്ടത്തിന് കിട്ടുന്ന മുഴുവന്‍ തുകയും നിര്‍ധനര്‍ക്കുള്ള ചികിത്സാസഹായമായാണ് നല്‍കുന്നത്. ഇത് ഈ വര്‍ഷം ആദ്യമായല്ല. നായനാരുടെ ഒന്നാം ചരമവാര്‍ഷികം മുതല്‍ തുടങ്ങിയതാണ്. ഇത് കേട്ടറിഞ്ഞ നായനാരുടെ ഭാര്യ ശാരദാമ്മ ബാബുവിനെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു. ശാരദാമ്മ എറണാകുളത്തെത്തിയപ്പോള്‍ ബാബു ചെന്ന് കാണുകയും ചെയ്തു. ബാബുവിനെ കല്യാശ്ശേരിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ബാബുവിന്റെ വാര്‍ഡിലെ പ്രചാരണത്തിന് ശാരദാമ്മ എത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *