മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യില്ല. കൂടുതല്‍ തെളിവുകള്‍ സമാഹരിച്ച ശേഷം ഇനി ചോദ്യം ചെയ്യല്‍ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം.തുടര്‍ച്ചയായി രണ്ടു ദിവസങ്ങളിലായി ചോദ്യം ചെയ്തശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാവണമെന്ന നിര്‍ദ്ദേശമാണ് കസ്റ്റംസ് ശിവശങ്കറിന് നല്‍കിയത്. എന്നാല്‍, തിങ്കളാഴ്ച രാത്രിയോടെയാണ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് എത്തേണ്ടതില്ലെന്ന നിര്‍ദ്ദേശം നല്‍കിയത്. ആവശ്യപ്പെടുന്ന മറ്റൊരു ദിവസം ഹാജരായാല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്.
അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് നീങ്ങുന്നതായി കഴിഞ്ഞദിവസം കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമായ ശേഷം ശിവശങ്കറിനെ ഇനി ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയാല്‍ മതിയെന്നാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *